MollywoodNEWSSpecial

ഇത് വലിയ ഒരു കോംപ്ലിമെൻറ് തന്നെ ; ഔസേപ്പച്ചനോട് നന്ദി പറഞ്ഞ് കുഞ്ചാക്കോ ബോബൻ

ഓൺസ്‌ക്രീനിൽ നന്നായി വയലിൻ വായിക്കാൻ കഴിയുന്ന മലയാളം നടൻ കുഞ്ചാക്കോ ബോബൻ ആണ്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. അഭിനയത്തിൽ മാത്രമല്ല താരത്തിന്റെ സൗന്ദര്യവും നൃത്തവുമെല്ലാം പ്രേക്ഷകർക്കിടയിൽ അന്നും ഇന്നും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ് താരത്തിന്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ചാക്കോച്ചനെ പറ്റി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒരു പഴയ ഇന്റർവ്യൂവിലാണ് സംഗീത സംവിധായകൻ ഇങ്ങനെ പറഞ്ഞത്.

ഓൺസ്‌ക്രീനിൽ നന്നായി വയലിൻ വായിക്കാൻ കഴിയുന്ന മലയാളം നടൻ കുഞ്ചാക്കോ ബോബൻ ആണ് എന്നാണ് ഔസേപ്പച്ചൻ പറഞ്ഞത്. വയലിനിസ്റ്റുകളായി അഭിനയിക്കുന്ന ഒരുപാട് നടീ-നടന്മാർക്കു വേണ്ടി താങ്കൾ വയലിൻ വായിച്ചിട്ടുണ്ട്, അവരിൽ മികച്ചത് ആരാണ് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ഔസേപ്പച്ചൻ ഇങ്ങനെ ഉത്തരം നൽകിയത്.

കസ്തൂരിമാൻ എന്ന ചിത്രത്തിൽ രാക്കുയിൽ പാടി എന്ന പാട്ടിൽ ഒരുപാട് ഗിമ്മിക്കുകൾ ഉണ്ട്. ഒരു വയലിനിസ്റ്റിനു തന്നെ അത് ചിലപ്പോൾ അഭിനയിക്കാൻ പറ്റില്ല. പക്ഷെ കുഞ്ചാക്കോ ബോബൻ അത് ഭംഗിയായി ചെയ്തു എന്ന് അദ്ദേഹം പറയുന്നു. ,” ഈ ത്രോബാക്ക് വീഡിയോ ഷെയർ ചെയ്തുകൊണ്ട് കുഞ്ചാക്കോ ബോബൻ ഇങ്ങനെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു, “ഇത് വലിയ ഒരു കോംപ്ലിമെൻറ് തന്നെ, അതും ഈ വയലിൻ മാന്ത്രികനിൽ നിന്ന്. നന്ദി ഔസേപ്പച്ചൻ സർ, എല്ലാ എവർഗ്രീൻ പാട്ടുകൾക്കും”. എന്ന് ചാക്കോച്ചനും കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button