
പ്രേഷകരുടെ ഇഷ്ട നായികയാണ് നിഹാരിക. താരത്തിന്റെ വിവാഹം പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇന്ന് നടക്കാൻ പോകുന്ന വിവാഹത്തിന് പങ്കെടുക്കാനായി നടിയുടെ ബന്ധുവും നടനുമായ അല്ലു അർജുൻ കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തിൽ യാത്രയായിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നു എന്ന കുറിപ്പോടെയാണ് അല്ലു അർജുൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളെല്ലാം കല്യാണ ആഘോഷത്തിനായി ഉദയ്പൂരിലേക്ക് യാത്രയായിരിക്കുകയാണ്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരായ ചിരഞ്ജീവിയുടേയും പവൻ കല്യാണിന്റെ അനന്തരവളായ നിഹാരികയുടെ വിവാഹമാണ് നടക്കുന്നത്.
തെലുങ്ക് സിനിമാ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.സിനിമാ താരങ്ങളായ രാം ചരൺ, അല്ലു അർജുൻ, വരുൺ തേജ്, സായ് ധറം, അല്ലു ശിരീഷ് എന്നിവരുടെ സഹോദരിയാണ് നിഹാരിക.
സഹോദരിയുടെ വിവാഹം കെങ്കേമമാക്കാൻ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്.
ഓക മാനസു, ഒരു നല്ല നാൾ പാത്തു സൽറേൻ, ഹാപ്പി വെഡ്ഡിങ്, സയ്യേ റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ നിഹാരിക അഭിനയിച്ചിട്ടുണ്ട്.
ഉദയ്പൂരിലെ ഉദയ് വിലാസ് കൊട്ടാരത്തിൽ വെച്ചാണ് വിവാഹം.
Post Your Comments