GeneralNEWSSpecial

എന്റെ മോഡൽ ഇവളാണ് ; കൺമണിയെക്കുറിച്ച് മുക്ത

മകൾ കണ്മണിയെന്ന കിയാരയുടെ മനോഹരമായൊരു ചിത്രമാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയതാരമാണ് നടി മുക്ത. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം അടുത്തിടയിൽ ടെലിവിഷൻ പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. താരത്തിന്റെ അഭിനയവും സീരിയൽ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ മുക്ത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാവുന്നത്.

മകൾ കണ്മണിയെന്ന കിയാരയുടെ മനോഹരമായൊരു ചിത്രമാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. എന്റെ സൂപ്പർ മോഡൽ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത കുറിക്കുന്നത്. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താർമിഴി… പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി….’ എന്ന പാട്ടിന് അനുസരിച്ച് മകൾക്കൊപ്പം ചുവടുവെയ്ക്കുന്ന മുക്തയുടെ വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. 2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button