
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പുതിയ കാരവാനെക്കുറിച്ചുള്ള വാർത്തകളാണ് അടുത്തിടയിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്‍. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍.
ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നുവരുന്ന രീതിയിലാണ് ടിവി സജ്ജീകരിച്ചിരിക്കുന്നത്. യമഹയുടെ തിയേറ്റര്‍ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
യാത്രാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് KL 07 CU 369 എന്ന നമ്പറിലുള്ള മമ്മൂട്ടിയുടെ കാരവാന്‍. ഓജസ് ഓട്ടോമൊബൈല്‍സ് തയ്യാറാക്കിയ കാരവാന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇടവേളയ്ക്കു ശേഷം പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനായി പുതിയ കാരവാനിലായിരുന്നു മമ്മൂട്ടി എത്തിയത്.
Post Your Comments