ലാൽ ജോസും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രം ഡിസംബർ 14ന് ചിത്രീകരണം ആരംഭിക്കും. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ യു.എ.ഇയിലെ റാസൽ ഖൈമയാണ്. റാസൽ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിന്റെ ചിത്രീകരണം ഇതാദ്യമാണ്.
Also Read: മംമ്തയുടെ ലാല്‍ബാഗ് ഡിസംബർ 16 ന്; SAIFFL- ല്‍ ഉദ്‌ഘാടന ചിത്രമായി പ്രദർശനം
നഗരത്തിൽ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെയും അവന്റെ കുടുംബത്തിന്റെയും കഥയാണ് സിനിമ പറയുന്നത്. ഭാര്യയുമായി അകന്ന് കുട്ടികളേയും ഒപ്പം കമ്പവടവും ഒക്കെ ഒറ്റക്ക് നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ പോകുന്നത്. തികച്ചും റിയലിസ്റ്റിക്കായും, നർമ്മത്തിലൂടെയും കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായിക.
Also Read: ആ ചിത്രം പരാജയപ്പെട്ടപ്പോൾ ഭാഗ്യമില്ലാത്ത നായികയായി; തുറന്നു പറഞ്ഞ് മംമ്ത
ഡോ.ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിക്കുക. ലാൽ ജോസും ഇക്ബാൽ കുറ്റിപ്പുറവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലസ്, വിക്രമാദിത്യൻ എന്നിവയായിരുന്നു ഇരുവരും ഒരുമിച്ച് ചെയ്ത സിനിമകൾ. തോമസ് തിരുവല്ലയുടെ മൂന്നാമത്തെ ചിത്രമാണിത്. ബ്ലസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’, പുതിയ തലമുറക്കാരെ ഒരുമിപ്പിച്ച ‘ഓട്ടം’ എന്നീ സിനിമകളും നിർമിച്ചത് തോമസ് തിരുവല്ല ആണ്.
Also Read: സൗബിന്റെ നായികയായി മംമ്ത മോഹൻദാസ് ; ലാൽ ജോസ് ചിത്രം ഉടൻ
സലിംകുമാർ, ഹരിശ്രീ യൂസഫ്, എന്നിവർക്കൊപ്പം മൂന്നു കുട്ടികളും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ഈണം പകർന്നിരിക്കുന്നു. അജ്മൽ ബാബുവാണ് ഛായാഗ്രാഹകൻ. കലാസംവിധാനം -അജയ് മങ്ങാട്. മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ. സമീറാ സനീഷ് ആണ് ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈനർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ. ലൈൻ പ്രൊഡ്യൂസർ – വിനോദ് ഷൊർണൂർ . പ്രൊഡക്‌ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ. എൽ.ജെ. ഫിലിംസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Post Your Comments