GeneralLatest NewsMollywoodNEWS

നീ വാങ്ങിയ ബിയറും നിന്റെ ബിക്കിനിയും പിന്നെന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? മാധുരിയോട് കസ്തൂരി

നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മാധുരി സോഷ്യല്‍ മീഡിയ പങ്കുവെച്ച അവധിക്കാല ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. കടല്‍ തീരത്ത് ബിക്കിനിയും അണിഞ്ഞ് ബിയറും കുടിക്കുന്ന ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അതിനു പിന്നാലെ ” ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ..? വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.” റൺ ണ് എന്ന മറുപടിക്കുറിപ്പുമായി മാധുരി എത്തി. കൂടാതെ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മാധുരി ചിത്രങ്ങള്‍ നീക്കം ചെയ്തതിനെ വിമർശിക്കുകയാണ് നടി കസ്തൂരി.

read  also:പറച്ചിൽ മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണെന്ന് മോദി സർക്കാർ തെളിയിച്ചു കഴിഞ്ഞു; കേരളത്തിൽ താമര കൂടുതൽ വിരിയും

”നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്. നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകള്‍ക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങള്‍ നീക്കം ചെയ്യണം? ചിലര്‍ക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’ എന്നാണ് മാധുരിയുടെ ചിത്രങ്ങള്‍ പങ്കുവച്ച്‌ കസ്തൂരി സമൂഹമാധ്യമത്തില്‍ കുറിച്ചത്

shortlink

Related Articles

Post Your Comments


Back to top button