പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് ആമിര്‍ ഖാൻ. താരത്തിന് മാത്രമല്ല ഫാൻസ് ഉള്ളത്. മകൾ ഇറാ ഖാനും നിരവധി ആരാധകരാണുള്ളത്. ഇറാ ഖാൻ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവാറുണ്ട്.
ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ബിക്കിനി ചിത്രമാണ് ചർച്ചയാവുന്നത്. ഇറാ ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പൂളില്‍ ഇരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
ആമിര്‍ ഖാന്റെയും റീണ ദത്തയുടെയും രണ്ടാമത്തെ മകളാണ് ഇറാ ഖാൻ.പതിനാറ് വര്‍ഷത്തെ ദാമ്പത്യം കഴിഞ്ഞ് ആമിര്‍ ഖാനും റീണയും വിവാഹ മോചിതരായിരുന്നു.
വിഷാദ രോഗിയാണ് താനെന്നും പതിനാലാം വയസില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇറാ ഖാൻ വെളിപ്പെടുത്തിയിരുന്നു.ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ചിത്രങ്ങൾക്കോടൊപ്പം ഇറ ഒരു കുറിപ്പും പങ്കുവെക്കുന്നുണ്ട്.
എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സോഷ്യൽ മീഡിയ പ്രതിബദ്ധതകളുടെ കാര്യത്തിലും സമയബന്ധിതമല്ലാത്തതും. എന്നാൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളുമുണ്ട്.. പക്ഷേ ചിലപ്പോൾ ഒരു ഇടവേള ആവശ്യമാണ്.തനിക്ക് വേണ്ടി. ആദ്യം നിങ്ങൾ സ്വയം പ്രതിജ്ഞാബദ്ധത പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഞാൻ എന്റെ ജോലിയിൽ തിരിച്ചെത്തി. കാത്തിരുന്നതിന് നന്ദിയെന്നും ഇറാ ഖാൻ എഴുതുന്നു.
Post Your Comments