
മലയാളി നടി രാജിഷാ വിജയൻ ധനുഷിന്റെ നായികയായി എത്തുന്ന ചിത്രമാണ് കർണ്ണൻ. സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജാണ് ചിത്രത്തിന്റെ സംവിധായകൻ.
”സംവിധായകന് മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവെച്ചിട്ടുണ്ട്. ‘കര്ണന് ഷൂട്ട് പൂര്‍ത്തിയായി. എനിക്ക് ഇത് തന്നതിന് മാരി സെല്‍വരാജിന് നന്ദി. പിന്തുണയ്ക്ക് നന്ദി, എന്റെ എല്ലാ സഹതാരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി”,എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. സംഗീത സംവിധായകന് സന്തോഷ് നാരായണനും ധനുഷ് നന്ദി പറഞ്ഞു
Post Your Comments