
മിമിക്രി വഴി ബിഗ്സ്ക്രീനിലെത്തിയ താരങ്ങൾ നിരവധിയുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അസീസ് നെടുമങ്ങാട്. സ്റ്റാര്‍ മാജിക് എന്ന പരിപാടി അടക്കമുള്ള നിരവധി ഷോകളില്‍ സ്വന്തം കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാൻ അസീസിന് സാധിച്ചിട്ടുണ്ട്. കോമഡി ഷോകളിൽ ആളുകളുടെ നിറത്തേയും ശരീരപ്രകൃതത്തേയും കളിയാക്കുന്ന രീതിയിലുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഇത്തരം ഡയലോഗുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നു പറഞ്ഞതിനു ഒരു ചാനലില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അസീസ്. റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അസീസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read; 23 വയസ്സ്, അഭിനയിച്ചത് 270 പോണ്‍ വീഡിയോകളില്‍; നീലച്ചിത്ര നായികയുടെ ആത്മഹത്യയ്ക്ക് പിന്നില്‍
ചാനലുകളില്‍ ഒരു സ്‌കിറ്റ് ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റ് റൈറ്ററും ഡയറക്ടറും ഹെഡ് പ്രോഗ്രാം പ്രൊഡ്യൂസര്‍മാരുമൊക്കെയുണ്ട്. അവരെല്ലാം ഒരാഴ്ചയോളമിരുന്ന് സ്‌ക്രിപ്‌റ്റെഴുതി വേരിഫിക്കേഷന്‍ നടത്തിയ ശേഷമാണ് അത് കലാകാരന്മാരിലേക്ക് എത്തുക. നമ്മൾ അത് കാണാതെ പഠിച്ച് അവതരിപ്പിക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്. അവര്‍ സ്‌ക്രിപ്റ്റ് കൊണ്ടു വന്ന് വായിച്ച് തരുമ്പോള്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്.
Also Read: മോഹന്‍ലാലിനെ വില്ലനാക്കുമ്പോള്‍ ബീന ആന്റണിയ്ക്ക് പറയാനുള്ളത്
നമ്മളത് ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെ ആളുണ്ട്. ഞാനും വലിയ നിറമില്ലാത്തയാളാണ്. ഞാനും കറുപ്പാണ്. എന്നാല്‍ ഒരിക്കല്‍ തനിക്ക് ഇത്തരത്തിൽ കിട്ടിയ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് അവരോട് പറഞ്ഞതിന് ഒരു ചാനലില്‍ നിന്ന് എന്നെ വിളിച്ചില്ല. ആ പരിപാടിയില്‍ നിന്നും പിന്നീട് എന്നെ ഒഴിവാക്കുകയായിരുന്നെന്നും അസീസ് വ്യക്തമാക്കുന്നു. ഡയലോഗിൽ മാറ്റം വരുത്താൻ പറയാനുള്ള അവകാശം തങ്ങൾക്കില്ലെന്നും അസീസ് വ്യക്തമാക്കി.
Post Your Comments