പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ചിത്രമായിരുന്നു ‘ആകാശദൂത്.’ ഇപ്പഴും സിനിമ കണ്ടാൽ കറയാത്തവർ ചുരുക്കമായിരിക്കും. അനാഥരായിപ്പോകുന്ന നാലു കുട്ടികളുടെ കഥ പറഞ്ഞ ചിത്രം ഇന്നും മലയാളികളുടെ ഉള്ളിൽ ഒരു നൊമ്പരമാണ്. നാലുകുട്ടികളിൽ കാലുവയ്യാത്ത റോണിയെ അവതരിപ്പിച്ച താരത്തെ ആരും മറന്നിട്ടുണ്ടാകില്ല. ആ കുട്ടി ഇന്ന് വളർന്ന് ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്& മാർക്കറ്റിംഗ് മാനേജരായി വർക്ക് ചെയ്യുകയാണ്. മാര്‍ട്ടിന്‍ കോര എന്നാണ് ശെരിക്കുള്ള പേര്.
“മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആകാശദൂതില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തായിരുന്നു. ഞാനും കോട്ടയംകാരനാണ്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ മദ്രാസിലെ ലയോള കോളജില്‍ ഡിഗ്രി ചെയ്തു. ഡിഗ്രി ജയിച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. അവിടെ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. പിന്നെ ഗള്‍ഫിലേക്ക് പോയി. ഇപ്പോള്‍ എട്ടു വര്‍ഷമായി ഖത്തറിലെ ദോഹയിലാണ്,” ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിലാണ് മാർട്ടിന്റെ വെളിപ്പെടുത്തൽ.
‘ആകാശദൂതി’നു ശേഷം അതിന്റെ തെലുങ്ക് റീമേക്കായ ‘മാതൃ ദേവോ ഭവ’ എന്ന ചിത്രത്തിലും മാർട്ടിൻ അഭിനയിച്ചു. ആ ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രാപ്രദേശ് സർക്കാറിന്റെ സംസ്ഥാന അവാർഡും മാർട്ടിനു ലഭിച്ചിരുന്നു.
ഒന്നു രണ്ടു സീരിയലുകളിലും മാർട്ടിൻ അഭിനയിച്ചെങ്കിലും പിന്നീട് പഠിത്തത്തില്‍ ശ്രദ്ധിക്കേണ്ടതുകൊണ്ട് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
Post Your Comments