GeneralLatest NewsMollywoodNEWS

പറച്ചിൽ മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണെന്ന് മോദി സർക്കാർ തെളിയിച്ചു കഴിഞ്ഞു; കേരളത്തിൽ താമര കൂടുതൽ വിരിയും

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം മാറ്റിയെടുക്കാൻ കഴിയാത്തവരുടെ വെപ്രാളമാണ് കണ്ടത് അല്ലാതെ സാധാരണക്കാരന് ഒരു കുഴപ്പവും ഉണ്ടായില്ല

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു.ഇത്തവണ കേരളത്തിൽ കൂടുതൽ താമര വിരിയുമെന്നു നടൻ കൃഷ്ണകുമാർ. ബിജെപിയുടെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന കൃഷ്ണ കുമാർ എന്തുകൊണ്ട് ബിജെപി പ്രവർത്തകൻ ആയെന്നു തുറന്നു പറയുന്നു.

സമൃദ്ധമായ നമ്മുടെ രാജ്യത്തെ പത്തു എഴുപതു വർഷമായി ഭരിച്ചിരുന്നവർ ദരിദ്ര രാഷ്ട്രമായി മുദ്രകുത്തിയെന്നും ഭരണകർത്താക്കൾ അഴിമതി നടത്തി നമ്മുടെ രാജ്യം കുട്ടിച്ചോറാക്കിയിരിക്കുകയാ യാണെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ആ ഒരു ശീലത്തിൽ മാറ്റം കൊണ്ട് വന്നത് മോദിയാണ്, അപ്പോൾ അദ്ദേഹം ചെയ്യുന്നതിനെ എല്ലാം എതിർക്കുക എന്നുള്ളതാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം മാറ്റിയെടുക്കാൻ കഴിയാത്തവരുടെ വെപ്രാളമാണ് കണ്ടത് അല്ലാതെ സാധാരണക്കാരന് ഒരു കുഴപ്പവും ഉണ്ടായില്ല എന്നും മോദി സർക്കാർ ഭരണമേറ്റതോടെ സാമ്പത്തിക രംഗത്ത് നല്ല മാറ്റമാണുണ്ടായതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

read  also:‘അച്ഛന്‍ മുസ്ലിമായതിനാല്‍ ആലിയ സീതയാവരുത്; ഹിന്ദുവികാരം വ്രണപ്പെടും’ രാജമൗലിക്ക് ട്വീറ്റുകള്‍

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ..

”പണ്ട് മുതൽ തന്നെ ഞാൻ ബിജെപി പ്രവർത്തകനായിരുന്നു. സമയക്കുറവു മൂലം പ്രത്യക്ഷത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നരേന്ദ്ര മോദി വന്നതിനു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ച പ്രകടന പത്രികയിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പ്രാവർത്തികമാക്കി കഴിഞ്ഞു. ബാക്കി ഉള്ളതും കാലാവധി കഴിയുന്നതിനു മുന്നേ ചെയ്യും. പറച്ചിൽ മാത്രമല്ല പ്രവർത്തിക്കുന്ന സർക്കാരാണെന്ന് മോദി സർക്കാർ തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്തും വാക്കുപാലിച്ചു കഴിവ് തെളിയിച്ചു കഴിഞ്ഞു തന്നെയാണ് പ്രധാനമന്ത്രി ആയത്.

നാടിന്റെ നന്മയ്ക്ക് ആര് നിൽക്കുന്നോ ഞാൻ അവരോടൊപ്പമാണ്. ചൈനയുമായി ഒരു പ്രശ്നം നടന്നപ്പോൾ പ്രതിപക്ഷ പാർട്ടികൾ ചൈനയോടൊപ്പം നിന്ന് അവരെ പിന്തുണക്കുന്നത് കണ്ടു. നമ്മുടെ ശത്രുരാജ്യത്തെ പിന്തുണക്കുന്നവരോടൊപ്പം നില്ക്കാൻ എനിക്കൊരിക്കലും കഴിയില്ല. ഒരു രാജ്യസ്നേഹിക്കും അത് സാധിക്കില്ല, ഭാരതത്തിൽ ഭൂരിപക്ഷവും ദേശ സ്നേഹികളാണ്, അവർ ഒന്നടങ്കം ജാതി മത വ്യത്യാസമില്ലാതെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് ഒഴുകുന്നതിന്റെ കാരണം ദേശസ്നേഹമാണ്.”

shortlink

Related Articles

Post Your Comments


Back to top button