താരപുത്രിയുടെ അണ്ടര്‍വാട്ടര്‍ ചുംബനം വൈറൽ

സാറയുടെ ഏറ്റവും പുതിയ ചിത്രമാണ് കൂലി നമ്പർ വൺ

ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ആരാധക ശ്രദ്ധ നേടിയ താരമാണ് സാറാ അലി ഖാൻ. ബോളിവുഡ് താരം സെയിഫ് അലിഖാന്റെ മകളായ സാറയുടെ ഏറ്റവും പുതിയ ചിത്രമാണ്കൂലി നമ്പർ വൺ. വരുൺ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അണ്ടര്‍വാട്ടര്‍ ചുംബനരംഗം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ട്രെയിലറിൽ മിന്നിമറഞ്ഞ രംഗമായിരുന്നുവെങ്കിലും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സാറയുടെ ലിപ് ലോക്ക് ചര്‍ച്ചയായതിന് പിന്നാലെ അച്ഛന്‍ സെയ്ഫ് അലിഖാന്റെ പഴയ ഒരു ചുംബന സീനും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. സെയ്ഫും നടി അമിഷാ പട്ടേലുമായുള്ള അണ്ടര്‍വാട്ടര്‍ ചുംബന രംഗമാണ് വീണ്ടും ചർച്ച. അച്ഛനെ പോലെ തന്നെയാണ് മകളെന്നാണ് ആരധകര്‍ പറയുന്നത്.

Share
Leave a Comment