
കുഞ്ഞതിഥിയെ വരവേൽക്കാൻ കാത്തിരിക്കുന്നതിനിടയിലാണ് നടി മേഘ്‌നയ്ക്ക് ഭർത്താവിനെ നഷ്ടമായത്. കന്നഡ നടൻ കൂടിയായ ചിരഞ്ജീവി സർജയുടെ വിയോഗ വേദനയിൽ കഴിയുമ്പോഴാണ് പുതു പ്രതീക്ഷയുമായി മകൻ എത്തിയത്. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ആശങ്കയിൽ ആക്കിയ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
read also:വോട്ടിടാന്‍ ക്യൂ നിന്നപ്പോൾ അയ്യപ്പനും? നടി ഉമ നായരുടെ പോസ്റ്റ് വൈറൽ
ജൂനിയര്‍ ചിരുവിനും മേഘ്‌ന രാജിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. മേഘ്‌നയുടെ അമ്മയായ പ്രമീല ജോഷായിക്കും അച്ഛന്‍ സുന്ദര്‍രാജിനും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്.
Post Your Comments