GeneralLatest NewsNEWSTV Shows

കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത് ശരിയാ; OLXല്‍ വില്പനയ്ക്ക് ജിഷിനും !!

എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്

സോഷ്യൽ മീഡിയയിൽ സജീവമാണ് കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജിഷിനും ഭാര്യ വരദയും. രസകരമായ കുറിപ്പുകളിലൂടെ വിശേഷങ്ങൾ ജിഷിന്‍ പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റും ഏറെ ശ്രദ്ധ നേടുകയാണ് ‘ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘അച്ഛാ.. അച്ഛനെ ഞാന്‍ OLX ല്‍ ഇട്ടു വില്‍ക്കട്ടെ’ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു. – ജിഷിന്‍ പറയുന്നു

ജിഷിന്റെ കുറിപ്പ്,

ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. ‘അച്ഛാ.. അച്ഛനെ ഞാന്‍ OLX ല്‍ ഇട്ടു വില്‍ക്കട്ടെ’ എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ OLX ല്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, ‘അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്.

ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ’ എന്ന് പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, ഈ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കും. അല്ലേ?

shortlink

Related Articles

Post Your Comments


Back to top button