
താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാൻ ആരാധകർക്ക് കൗതുകമേറെയാണ്. ഇപ്പോൾ മേഖലയിൽ ഏറെ ചർച്ചയാകുന്നത് നടി അര്‍ച്ചന പുരന്‍ സിങ്ങിന്റെ വാക്കുകളാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നാലു വര്‍ഷത്തോളം വിവാഹിതരായെന്ന വിവരം മറച്ചുവെച്ചുവെന്ന് വെളിപ്പെടുത്തുകയാണ് നടി അര്‍ച്ചന. ഗായിക നേഹ കക്കറും ഭര്‍ത്താവും അതിഥിയായി എത്തിയ കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു ഈ
തുറന്നു പറച്ചില്‍.
നടന്‍ പര്‍മീത് സേതിയാണ് അര്‍ച്ചനയുടെ ഭർത്താവ്. അര്‍ച്ചന നടിയായതിനാല്‍ പര്‍മീതിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതമായിരുന്നില്ല. എന്നാല്‍ പര്‍മീതിന് ജീവിത പങ്കാളിയായി അർച്ചന മതിയെന്ന നിര്‍ബന്ധമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഒരു പൂജാരിയെ ചെന്നുകണ്ടു. രഹസ്യമായി വിവാഹം ചെയ്തു.
read also:ഭർത്താവിന്റെ മരണത്തിന് പിന്നാലെ നടി മേഘ്‌നയുടെ ജീവിതത്തിൽ വീണ്ടും പരീക്ഷണം; ആരാധകർ ആശങ്കയിൽ
സെയ്ഫ് അലി ഖാന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു അര്‍ച്ചന ആസമയത്ത്. തിരക്കുകൾ സജീവമായതോടെ എല്ലാവരില്‍ നിന്നും വിവാഹക്കാര്യം മറച്ചുവെച്ചു. നാലു വര്‍ഷത്തോളം വളരെ വിജയകരമായി വിവാഹവാര്‍ത്ത ഒളിച്ചുവയ്ക്കാൻ സാധിച്ചത് ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതാണെന്നും ദമ്പതികള്‍ പറയുന്നത്.
കപില്‍ ശര്‍മ ഷോയിലെ അവതാരകരില്‍ ഒരാളായ അര്‍ച്ചന 1992 ലാണ് പര്‍മീതുമായി വിവാഹിതയായത്. അടുത്തിടെ ഇരുവരും 28ാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. ആര്യമന്‍, ആയുഷ്മന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവർക്ക്.
Post Your Comments