മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയതാരമാണ് അനു ജോസഫ്. സോഷ്യൽമീഡിയയിൽ സജീവമായ അനു തന്നെക്കുറിച്ചു പ്രചരിച്ച വ്യാജ വാർത്തകൾക്കെതിരെ പരാതി നല്കിയിരിക്കുകയാണ്. മരണ വാർത്ത വരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെക്കുറിച്ചു താരം ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
പൊതുരംഗത്തുള്ള സ്ത്രീകളെ പറ്റി വ്യാജവാര്‍ത്തക ള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത് സിനിമയില്‍ വന്നത് കൊണ്ടല്ലെന്നു താരം പറയുന്നു. ജോലി ചെയ്യുന്നത് ഏത് മേഖലയില്‍ ആയിരുന്നാലും നമ്മളെ കുറിച്ച് സത്യമല്ലാത്ത വാര്‍ത്ത ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അത് ശരിയല്ല എന്ന രീതിയില്‍ തന്നെ നമ്മള്‍ പ്രതികരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയ താരം തന്റെ വ്യക്തി ജീവിതത്തെയോ കരിയറിനെയോ മോശമായി ബാധിക്കുന്ന വ്യാജ വാര്‍ത്തകളും സൈബര്‍ അക്രമണങ്ങളും ഉണ്ടായപ്പോള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
”നമ്മള്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ നമ്മുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുക. ഒരിക്കല്‍ എന്റെ മരണ വാര്‍ത്ത പ്രചരിക്കപ്പെട്ടപ്പോള്‍ അടുത്ത പ്രാവിശ്യം മറ്റൊരു രീതിയിലുള്ള വ്യാജ വാര്‍ത്തയാണ് വന്നത്. ചിലപ്പോള്‍ പ്രതികരിക്കേണ്ട എന്ന് തോന്നിയാലും ചിലയാളുകള്‍ ആവശ്യമില്ലാതെ നമ്മുടെ പേര് വച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കും. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ പറ്റുമോ എന്ന ധാര്‍ഷ്ട്യത്തോടെ പെരുമാറുമ്പോള്‍ എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ ഇത്തരം കാര്യങ്ങളെ വിശാലമനസ് കതയോടെ സമീപിക്കാനാവില്ല. അത്രയും സഹിക്കെട്ടതോടെയാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയത്.” അനു ഒരു അഭിമുഖത്തിൽ പറഞ്ഞു
Post Your Comments