Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralKollywoodLatest NewsNEWS

ഏറ്റവും അധികം അഴിമതി നടക്കുന്ന സംസ്ഥാനത്തെക്കുറിച്ചു നടി വിജയശാന്തി

തന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും വരുന്നത് ചന്ദ്രശേഖര്‍ റാവുവിന് സഹിക്കാനാവില്ല

നടി ഖുശ്‌ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരിക്കുകയാണ് വിജയശാന്തി. മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങിയതില്‍ സന്തോഷമുണ്ടെന്നു ബിജെപിയിൽ ചേർന്ന ശേഷം താരം പ്രതികരിച്ചിരുന്നു. 15 വർഷത്തിന് ശേഷമാണ് താരത്തിന്റെ തിരിച്ചു വരവ്.

“1998 ജനുവരി 26ന് ബിജെപിയിലൂടെയാണ് ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭത്തിനായി ബിജെപി വിട്ടു. 2005ലായിരുന്നു അത്. 15 വര്‍ഷത്തിന് ശേഷം മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ മടങ്ങിവരവില്‍ ഞാന്‍ സന്തുഷ്ടയാണ്”- വിജയശാന്തി പ്രതികരിച്ചു

read  also:തെളിയിക്കാന്‍ പറ്റുമോ എന്ന് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നവരോട് വിശാലമനസ്കതയോടെ സമീപിക്കാനാവില്ല; അനു ജോസഫ്

കെ ചന്ദ്രശേഖര്‍ റാവുവിന് മുന്‍പേ തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി താന്‍ പോരാട്ടം തുടങ്ങിയിരുന്നു. തന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും വരുന്നത് ചന്ദ്രശേഖര്‍ റാവുവിന് സഹിക്കാനാവില്ല. ഇന്ത്യയില്‍ ഏറ്റവും അധികം അഴിമതി തെലങ്കാനയിലാണ്. ഈ അഴിമതിയെല്ലാം തെളിവ് സഹിതം ജനങ്ങളുടെ മുന്‍പില്‍ കൊണ്ടുവരും. 2023ല്‍ തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും വിജയശാന്തി പറഞ്ഞു.

shortlink

Post Your Comments


Back to top button