CinemaLatest NewsMollywood

ഒറ്റക്കൊമ്പന്റെ പുതിയ ലുക്കുമായി സുരേഷ്ഗോപി ; വൈറലായി ചിത്രം

സുരേഷ് ഗോപിയുടെ 250-ാം ചിത്രമാണ് ഒറ്റക്കൊമ്പൻ

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം പിന്നീട് മലയാള സിനിമയിൽ സജീവമല്ലാതെയായി. തുടർന്ന് സുരേഷ് ഗോപി ഇക്കൊല്ലമാണ് അഭിനയ രംഗത്ത് ഏറെ സജീവമായത്. വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതുപുത്തൻ ലുക്കാണ് സൈബറിടത്തിൽ വലിയ തരംഗമായി മാറിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി ഒരുങ്ങുന്ന ‘ഒറ്റക്കൊമ്പനി’ലെ താരത്തിൻ്റെ ലുക്കാണ് ഇപ്പോൾ വൈറലാകുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’.

ഇതിനു പിന്നാലെ സുരേഷ് ഗോപിയ്ക്ക് കൈനിറയെ സനിമകളാണ്. സുരേഷ് ഗോപി നായകനാകുന്ന ഇരുന്നൂറ്റി അൻപതാം ചിത്രത്തിൻ്റെ പ്രഖ്യാപനവും ചിത്രത്തിൻ്റെ ടൈറ്റിലും സുരേഷ് ഗോപിയുടെ ലുക്കുമൊക്കെ സൈബറിടത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button