പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മഹേഷ് ബാബു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വരൻ പോകുന്നുവെന്ന വിവരം വാർത്തയായിരുന്നു. ചിത്രത്തിൽ മലയാളി താരം കീർത്തി സുരേഷാണ് നായികയായെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ വില്ലനായി അഭിനയിക്കാൻ അനില്‍ കപൂറിനെ സമീപിച്ചത് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. അഭിനയിക്കാൻ അനിൽ കപൂർ പത്തുകോടിയോളം പ്രതിഫലം ചോദിച്ചുവെന്നാണ് വിവരം. ടോളിവുഡ് ഡോട് കോമിന്റെ വാർത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
കീര്‍ത്തി സുരേഷിന്റെ മികച്ച സിനിമയായിരിക്കും സര്‍കാരു വാരി പാട്ട എന്നാണ് നടിയെ സ്വാഗതം ചെയ്‍തുകൊണ്ട് മഹേഷ് ബാബു പറഞ്ഞിരുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താൻ എന്ന് കീര്‍ത്തി സുരേഷും പറഞ്ഞിരുന്നു.
Leave a Comment