GeneralLatest NewsMollywoodNEWS

വർഷങ്ങൾക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ്; വൈഷ്ണവിയുടെ അമ്മയെക്കുറിച്ചു പ്രിയ സുഹൃത്ത്

എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക ചേച്ചിക്കാവും..

കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടു വച്ചിരിക്കുകയാണ് നടൻ സായി കുമാറിന്റെ മകൾ വൈഷ്ണവി. പ്രസന്നയാണ് വൈഷ്ണവിയുടെ അമ്മ. കഴിഞ്ഞ ദിവസം പ്രസന്നയുടെ പിറന്നാൾ ആയിരുന്നു. അന്ന് വൈഷ്‌ണവി പങ്കിട്ട ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് വൈഷ്ണവിയെ ടാഗ് ചെയ്ത ഒരു കുറിപ്പാണ്. പ്രസന്നയുടെ സുഹൃത്തായ സീമ സജി പ്രസന്നയെക്കുറിച്ചു പറഞ്ഞ വാക്കുകൾ വൈറലാകുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

പതിനേഴു വർഷങ്ങൾക്കു മുൻപ്… സായികുമാർ എന്ന നടന്റെ കൊല്ലത്തെ വൈഷ്ണവം എന്ന വീട്ടിലെ ലാൻഡ് ഫോണിലേക്കു എങ്ങനെയോ പോയ
വിളിയിൽ തുടങ്ങിയ ബന്ധം ആണ്…….
വർഷങ്ങൾ ക്കിപ്പുറം പ്രസന്ന എന്നത് എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ്…
ഏത് സന്തോഷത്തിലും സങ്കടത്തിലും
ചേച്ചി എനിക്കൊപ്പം ഉണ്ട്.  ഞാൻ ചേച്ചിക്കൊപ്പവും..
എന്റെ വാശിയും ദേഷ്യവും ഒക്കെ മറ്റൊരാളെക്കാളും കൂടുതൽ അറിയുക
ചേച്ചിക്കാവും..  കൂടെപിറക്കാതെ കൂടപ്പിറയൊരാൾ..  എപ്പോഴും ഞാൻ ചേച്ചിയോട് പറയും      പോലെ  ഞാൻ മരിച്ചിട്ടേ ചേച്ചി മരിക്കാവൂ. എന്റെ സന്തോഷത്തിന്റെയും
സങ്കടത്തിന്റെയും…  കേഴ്‌വിക്കാരിയായി….  അങ്ങേ തലക്കൽ……
ചേച്ചി ഇല്ലാത്ത ഒരു നിമിഷം….  എനിക്ക് ആലോചിക്കുക പോലും വയ്യാ…

read  also:ഗോസിപ്പുകള്‍ക്ക് വിരാമം ; ഗായിക സുനിത വീണ്ടും വിവാഹിതയാകുന്നു

ഈ പിറന്നാൾ മറ്റൊരു….  തരത്തിലും സന്തോഷത്തിന്റെ… ദിനങ്ങളിലാണ്..
വച്ചുമ്മ അവളുടെ അച്ഛന്റെയും അപ്പൂപ്പന്റെയും.. ഒക്കെ പാത പിന്തുടർന്ന്….
അഭിനയ രംഗത്തേക്ക് എത്തി  എന്നുള്ളത്… ….അവളെ താഴ്ത്തിയവരുടെ മുൻപിൽ
നമ്മുടെ വച്ചുമ്മ തലയുയർത്തി  നിൽക്കുന്ന ദിവസങ്ങൾ….  തകർത്തിട്ടും, തളരാതെ… കരയാതെ, ആരെയും ദ്രോഹിക്കാതെ..  പറഞ്ഞതിനെയും, വേദനിപ്പിച്ചതിനെയുമൊക്കെ…
ഒരു പുഞ്ചിരി കൊണ്ടു…  നേരിട്ടത് പോലെ… ഇനിയുമുള്ള കാലങ്ങളും… ആ മുഖത്തെ സന്തോഷവും.. ചിരിയും…. മായാതെ ഇരിക്കട്ടെ.
….പിറന്നാൾ ഉമ്മകൾ എന്റെ ചേച്ചിക്ക്.. ❤️

shortlink

Related Articles

Post Your Comments


Back to top button