സുരേഷ് ഗോപിയുടെ ‘ ജനകൻ ‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയാണ് പ്രിയാലാൽ. പിന്നീട് പ്രിയ സിനിമകളിൽ നിന്ന് വിട്ടു നിന്നെങ്കിലും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു തന്നെ നിന്നിരുന്നു. ഇപ്പോഴിതാ താരം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകൻ മോഹൻ ബൊമ്മിഡി സംവിധാനം ചെയ്ത ‘ഗുവ ഗോരിങ്ക’ (Love Birds)യി ലാണ് താരം അഭിനയിക്കുന്നത്.
തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ .സമ്മറിന് റിലീസാകേണ്ടിയിരുന്ന പ്രിയാ ലാലിൻ്റെ ഈ തെലുങ്കു അരങ്ങേറ്റ സിനിമ കോവിഡ് ലോക്ക് ഡൗൺ കാരണം വൈകി. ഡിസംബർ 17ന് ആമസോൺ പ്രൈമിലൂടെ ‘ഗുവ ഗോരിങ്ക ‘ റിലീസാവുകയാണ്.
സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന ഈ കലാകാരി മലയാളം , തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഓരോ സിനിമ വീതം അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ പ്രശസ്ത സംവിധായകൻ സുശീന്ദ്രന്റെ ‘ ജീനിയസ് ‘ എന്ന സിനിമയിൽ നായികയായി . മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയുന്ന ‘മയിൽ’ എന്നസിനിമയിൽ അഭിനയിച്ചു വരുന്നു
Post Your Comments