GeneralLatest NewsSpecial

കാത്തിരിപ്പിന് അവസാനം ; നടി പാര്‍വതി കൃഷ്ണ അമ്മയായി

ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്ത ചിത്രത്തിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം പുറത്തറിയുന്നത്

പ്രേഷകരുടെ ഇഷ്ടപെട്ട ടെലിവിഷൻ താരമാണ് പാര്‍വതി. കഴിഞ്ഞ കുറെ മാസങ്ങളായി താരത്തിന്റെ ഗര്‍ഭകാല വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. നിറവയറില്‍ ഡാന്‍സ് കളിക്കുന്ന പാര്‍വതിയുടെ വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ വിമർശകർക്ക് എല്ലാം കിടിലൻ മറുപടി നൽകികൊണ്ട് താരം തന്റെ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിന് അവസാനമായി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പാര്‍വതി ആൺകുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

ആദ്യത്തെ കണ്മണിയെ വരവേറ്റ് താരകുടുംബവും ആഹ്ലാദത്തിലാണ്. അടുത്ത സുഹൃത്തുക്കളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിനൊപ്പം ആശംസകള്‍ അറിയിച്ച് കൊണ്ട് പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്ത ചിത്രത്തിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം പുറംലോകം അറിഞ്ഞത്.
ബാലഗോപാലാണ് പാര്‍വതിയുടെ ഭർത്താവ്

shortlink

Post Your Comments


Back to top button