CinemaGeneralMollywoodNEWS

ആ നടി വന്നതോടെ ഉർവശി രണ്ടാമതായി : ഏറ്റവും കൂടുതൽ ആരാധിക്കുന്ന നായികയെക്കുറിച്ച് നവ്യനായര്‍

ഇവരുടെ കാൽ തൊട്ടു വണങ്ങിയിട്ടാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്

സിബി മലയിൽ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നവ്യ നായർ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നായിക നടിയെക്കുറിച്ച് തുറന്നു പറയുകയാണ്. അത് പോലെ താൻ ഏറ്റവും ബഹുമാനിക്കുന്ന സിനിമയിലെ മൂന്ന് വ്യക്തിത്വങ്ങളെക്കുറിച്ചും നവ്യ പറയുന്നു.

‘ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു ചേച്ചി വരും മുൻപേ ഉർവശി ചേച്ചിയായിരുന്നു എന്‍റെ ഫേവറൈറ്റ്. അത് പോലെ സിനിമയിൽ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളാണ് സിബി സാർ, ദിലീപേട്ടൻ, വേണു അങ്കിൾ, ഇവരുടെ കാൽ തൊട്ടു വണങ്ങിയിട്ടാണ് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. ഇവരെക്കുറിച്ച് പറയുമ്പോൾ ഒരു സുഹൃത്ത് എന്ന് പോലും പറയാൻ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. ഒരു നടിയെന്ന നിലയിൽ എന്‍റെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, മോഹൻലാലിനുമൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ കഴിയാതെ പോയതാണ്’. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നവ്യ തന്‍റെ ഇഷ്ട നടി ആരാണെന്ന് മനസ്സ് തുറന്നത്.

മമ്മൂട്ടിക്കൊപ്പം ‘സേതുരാമയ്യർ സി ബി ഐ’ എന്ന സിനിമയിലും മോഹൻലാലിനൊപ്പം ‘ചതുരംഗം’ എന്ന സിനിമയിലും അഭിനയിച്ച നവ്യ നായർ ദീലിപിനൊപ്പമാണ് ഏറ്റവും മികച്ച നായിക വേഷങ്ങൾ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button