സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകന്നത് ടൊവിനോയുടെ കുഞ്ഞു ആരാധികയായ നദായാണ്. ടൊവിനോയുടെ ഒരു സ്കെച്ച് പൂര്‍ത്തിയാക്കിയിരിക്കുകയാണ് നദാ. ഇക്കാര്യം പല വിധേനെ ടൊവിനോയെ അറിയിക്കാന്‍ ശ്രമിച്ചു. അതിനു വേണ്ടി നദായുടെ പിതാവ് റംസീന്‍ റഷീദ് ഒരു പോസ്റ്റിലൂടെ മകളുടെ ദുഃഖംപങ്കുവച്ചു.
‘ദി മലയാളി ക്ലബ്’ എന്ന ഫേസ്ബുക് കൂട്ടായ്മയിലാണ് റംസീന്‍ മകള്‍ വരച്ച സ്കെച്ച് ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് അവളുടെ സങ്കടം ഉണര്‍ത്തിച്ചത്. “ടോവിനോടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോള്‍ടെ ഡ്രോയിങ്.. പല തരത്തിലും അവള്‍ ഈ ഫോട്ടോ ടോവിക്ക് അയച്ചു.. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്. വോയിസ് റിപ്ലൈ വേണമെന്ന് ആണ് അവളുടെ ഡിമാന്‍ഡ്,” റംസീന്‍ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
ഇത് ടൊവിനോയുടെ സോഷ്യല്‍ മീഡിയ മാനേജറും കമ്മ്യൂണിക്കേഷന്‍സ് വിദഗ്ധനുമായ വിപിന്‍ കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നദായുടെ ആഗ്രഹം സഫലമായി.
“മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം” എന്ന് ടൊവിനോയുടെ ആശംസയെത്തിയ സന്തോഷത്തിലാണ് ഈ കുഞ്ഞു ആരാധിക
Post Your Comments