
പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് കുഞ്ചാക്കോ ബോബനും പിഷാരടിയും. മിമിക്രിയിലൂടെ സിനിമാരംഗത്ത് എത്തിയ പിഷാരടി പിന്നീട് സംവിധായകൻ വരെയായി മാറി. നിമിഷം നേരംകൊണ്ട് ആളുകളെ കൈയിലെടുക്കാൻ കഴിയുന്ന ഈ കലാകാരന് കുറച്ചൊന്നുമല്ല ആരാധകർ ഉള്ളത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം പങ്കിടുന്നവരാണ് നടൻ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും.
ഇപ്പോഴിതാ ചാക്കോച്ചൻ പാട്ടുപാടുന്ന രസകരമായൊരു വീഡിയോ ആണ് രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.“വരികൾക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്,” എന്നാണ് വീഡിയോയ്ക്ക് രമേഷ് പിഷാരടി നൽകിയിരിക്കുന്ന കമന്റ്. ഒരു ഇലക്ഷൻ പ്രചരണഗാനം പാടുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാനാവുക.
പിഷാരടി നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. ക്യാപ്ഷൻ സിംഹമേ എന്നാണ് പൊതുവെ രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്. അത് വെറുതെ അല്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇത്തരത്തിലുള്ള കോമഡികൾ എന്ന് വ്യക്തമാകുന്നു.
Post Your Comments