ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയുടെ നടിയായി തിളങ്ങിയ താരമാണ് കീർത്തി സുരേഷ്. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയർ മാറ്റിമറിച്ച കഥാപാത്രത്തിൻ്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമവുമായി എത്തിയിരിക്കുകയാണ് കീർത്തി.
സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിൽ കീർത്തി സുരേഷായിരുന്നു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം കീര്‍ത്തിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നടി സാവിത്രിയുടെ ജന്മദിനത്തിൽ നടിയുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് കീർത്തി നന്ദി അറിയിച്ചിരിക്കുന്നത്.
ലെജൻ്റിൻ്റെ പിറന്നാൾ ദിനത്തിൽ താൻ ഓർക്കുകയാണെന്നും എല്ലാത്തിനും ഒരുപാട് നന്ദി സാവിത്രി മാ എന്നുമാണ് കീർത്തി സുരേഷ് കുറിച്ചത്.മഹാനടിയിലെ പ്രകടനം കീർത്തിയെ അക്കൊല്ലത്തെ മികച്ച നടിയുടെ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയിരുന്നു.
Post Your Comments