ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘ആറാട്ട്.’ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സ്വന്തം ബെന്‍സ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍. ചുവപ്പു നിറത്തിലുള്ള ഷർട്ടും ധരിച്ച് സണ്‍ ഗ്ലാസും വെച്ച് ഇറങ്ങാൻ തുടങ്ങുന്ന ലാലേട്ടന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.
വൻ താരനിരതന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ ലാലിനൊപ്പം താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോണി ആൻറണി. ഇട്ടിമാണിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് ജോണി ആൻറണി.
“ആറാട്ടിൽ ഞാനുമുണ്ട്. ഇട്ടിമാണിക്ക് ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു. ബി ഉണ്ണികൃഷ്ണന്റ സംവിധാനത്തിൽ ആദ്യമായി അഭിനയിക്കുന്നു. അതുപോലെ തന്നെ ഞാൻ സംവിധാനം ചെയ്ത 5 സിനിമകൾ എഴുതിയ ഉദയകൃഷ്ണന്റെ സിനിമയിലും ആദ്യമായി അഭിനയിക്കുന്നു. വളരെ പ്രതീക്ഷ നൽകുന്ന ഒരു സിനിമയും കഥാപാത്രവുമാണ് ഇത്” – ജോണി ആൻറണി കുറിച്ചു.
Post Your Comments