ബോളിവുഡ് സൂപ്പർ താരറാണിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. അഭിനയത്രി എന്ന മേഖലയിൽ മാത്രമല്ല സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളാൽ പലപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് കങ്കണ. താരത്തിന്റെ പല പ്രസ്താവനകളും വിവാദം സൃഷിടിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും അതിന്റെ കുറിപ്പുമാണ് വൈറലാകുന്നത്.
തന്റെ കുട്ടിക്കാലത്തുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ ഗൗരവത്തിൽ നിൽക്കുന്ന കങ്കണയുടെ മുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
“കുട്ടിയെന്ന നിലയിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചതായൊന്നും എനിക്ക് ഓർമ്മയില്ല. എന്റെ പാവകൾക്ക് ഫാൻസി ഗൗണുകളും ഉടുപ്പുകളും ഉണ്ടാക്കുക എന്നതായിരുന്നു അന്നെന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം. മണിക്കൂറുകളോളം ഓരോന്ന് ആലോചിച്ച് ഇരിക്കാൻ ഞാനിഷ്ടപ്പെട്ടു. ആഴത്തിൽ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകൾ. നിർഭാഗ്യവശാൽ ചിലർ ജനിക്കുന്നതേ പ്രായമായി കൊണ്ടാണ്, ഞാൻ അവരിൽ ഒരാളാണ്,” ചിത്രം പങ്കുവച്ചുകൊണ്ട് കങ്കണ കുറിക്കുന്നു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. ‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
Post Your Comments