സംഗീത റിയാലിറ്റിഷോയിലൂടെ ജനപ്രീതിനേടിയ ഗായികയാണ് അമൃത. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത അമൃതയുടെ വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോൾ അമൃതയുടെയും ബാലയുടെയും സ്വകാര്യ ജീവിതമാണ് വീണ്ടും ചർച്ചയാകുന്നത്.
കഴിഞ്ഞ വര്‍ഷം നിയമപരമായി വേർപിരിഞ്ഞെങ്കിലും ഇവരെക്കുറിച്ചുളള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. മകള്‍ അവന്തിക അമൃതയ്ക്ക് ഒപ്പമാണ് താമസം. മുന്‍പ് മകള്‍ അടുത്തെത്തിയപ്പോള്‍ ‘അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം.’ എന്ന കുറിപ്പോടെ ബാല പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. അപ്പോഴും ഇരുവരും തമ്മില്‍ മകള്‍ക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായി പ്രചാരണം ശക്തമായി. ഇതിനെതിരെ വിമർശനവുമായി ബാല രംഗത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞ നാളുകളിൽ ഇരുവരും നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആ വീഡിയോയ്ക്ക് താഴെ മകളെ കുറിച്ചു ചിന്തിക്കണം എന്നും, അവള്‍ക്ക് വേണ്ടി ഒരുമിച്ചു പോകണം എന്നൊക്കെയുള്ള ഉപദേശങ്ങളുമായി സോഷ്യല്‍ മീഡിയയിൽ ആരാധകർ എത്തുകയാണ്.
”ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും നമ്മള്‍ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാല്‍ കിട്ടുന്നത് നല്ലൊരുകുടുംബമാണ്. മറക്കാന്‍ കഴിയാത്തതായ് ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാന്‍ ഞാന്‍ മോളുടെ ആരുമല്ല.എനിക്കും ഒരു മോളുള്ളതാണ്.നല്ലതുമാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുന്നു”.എന്നൊരാള്‍ പങ്ക് വച്ച കമന്റിന് പിന്തുണ നൽകുകയാണ് കൂടുതൽ പേരും.
Post Your Comments