രണ്ട് മലയാള സിനിമകളിൽ മാത്രം മുഖം കാണിച്ച മീര കൃഷ്ണ എന്ന നടി സിനിമാ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ‘സ്ത്രീഹൃദയം’ എന്ന ഒറ്റ സീരിയൽ കൊണ്ട് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ കഴിഞ്ഞു. മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ മോഹമുള്ള മീര കൃഷ്ണ താൻ വർക്ക് ചെയ്ത ലെജൻറായ താരങ്ങളെക്കുറിച്ച് കേരള കൗമുദി ആഴ്ച പതിപ്പിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്.
‘ശ്രീവിദ്യാമ്മ അവസാന കാലത്ത് ചെയ്ത സീരിയലുകളിലൊന്നായിരുന്നു ‘സ്ത്രീഹൃദയം’. അവശതയുണ്ടായിരുന്നു അവർക്ക്. നടി രാധയുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. എൻ്റെ അമ്മയായിട്ടാണ് വിദ്യാമ്മ അഭിനയിക്കുന്നത്. ഇൻ്റിമേറ്റ് സീനുകൾ ധാരളമുണ്ടായിരുന്നു. വീടിൻ്റെ മുകളിൽ ഒരു പ്രത്യേക മുറിയിലാണ് വിദ്യാമ്മയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. ഫുഡ് അവരുടെ വീട്ടിൽ നിന്നാ കൊണ്ടുവരിക. ഷൂട്ടിങ് തീരുമ്പോൾ മാത്രമാണ് താഴേക്ക് ഇറങ്ങിവരിക. ശ്വാസം വലിക്കുമ്പോൾ വല്ലാത്ത സ്ട്രെസ്സും സ്ട്രെയിനും വിദ്യാമ്മ അനുഭവിച്ചിരുന്നു. എനിക്ക് ഡസ്റ്റ് അലർജിയാണ് മോളേ എന്ന് വിദ്യാമ്മ എപ്പോഴും പറയുമായിരുന്നു. ഇന്ന രോഗമാണ് എന്ന് വിദ്യാമ്മ പറഞ്ഞിരുന്നെങ്കിലും തീരെ സുഖമില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ജഗതിച്ചേട്ടനൊപ്പം ദേവീ മഹാത്മ്യത്തിൽ ഒരു സീനിൽ അഭിനയിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ്. എൻ്റെ മൂന്നാമത്തെ സീരിയൽ ‘കൂടും തേടി’ തിലകൻ ചേട്ടൻ്റെ കൂടെയായിരുന്നു. സ്ക്രിപ്റ്റ് ഒരു തവണ വായിച്ചു നോക്കിയതിനു ശേഷം തൻ്റേതായ ശൈലിയിൽ പറയുന്നതാണ് അദ്ദേഹത്തിൻ്റെ രീതി. ഇന്ന രീതിയിൽ അഭിനയിച്ചാൽ അഭിനയം കൂടുതൽ മെച്ചപ്പെടുത്താം എന്നെല്ലാം എനിക്ക് പറഞ്ഞു തരുമായിരുന്നു’.
Post Your Comments