സിനിമയുടെ ചിത്രീകരണത്തിനിടെ നാണം കെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച് നടൻ ആസിഫ് അലി. തുടരെ തുടരെ സിനിമകൾ പരാജയപ്പെട്ടപ്പോൾ തനിക്ക് കരിയർ ബ്രേക്ക് നൽകിയ ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ചമ്മി പോയ ഒരു സംഭവത്തെക്കുറിച്ചാണ് ആസിഫ് അലിയുടെ തുറന്നു പറച്ചിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.
‘കർണാടകയിൽ ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ’ ചിത്രീകരിച്ചപ്പോൾ ഭാവന കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായതിനാൽ ഭാവനയെ കാണാന്‍ അവിടെ നിറയെ ആളുകൾ കൂടിയിരുന്നു. അവർക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകനെന്ന്? ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ’ എന്ന സിനിമയിൽ എനിക്ക് ഭയങ്കര കളർഫുൾ ഷർട്ടാണ്. എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമിൽ കണ്ടതോടെ “അയ്യേ ഇവനാണോ ഭാവനയുടെ നായകൻ” എന്ന സംസാരം കേട്ടതോടെ ഞാനൊന്ന് ചമ്മി. ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ല’. ആസിഫ് അലി പറയുന്നു
2017-ൽ പുറത്തിറങ്ങിയ ‘അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ’ ആസിഫ് അലിക്കും ഭാവനയ്ക്കും മികച്ച കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു . രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അജു വർഗീസ്, സിദ്ധിഖ്, സൈജു കുറുപ്പ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിൽ ആസിഫ് അലി ഏഴ് കഥാപാത്രങ്ങളായിട്ടാണ് അഭിനയിച്ചത്.
Post Your Comments