പ്രേഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് റിമി ടോമി. ഗായിക എന്ന നിലയിൽ മാത്രമല്ല അഭിനയത്രിയായും അവതാരകയായും തിളങ്ങുന്ന താരമാണ് റിമി. അടുത്തിടെ താരം പങ്കുവെച്ച മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ വർക്ക് ഔട്ടും, ഡയറ്റിങ്ങിനെ പറ്റിയുമെല്ലാം റിമി പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. സ്വന്ധം യുട്യൂബ് ചാനലിലൂടെയാണ് റിമി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ശരീര ഭാരം കുറച്ച് കൂടുതൽ സുന്ദരിയായ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് റിമി ഇപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ മോക്കോവറിന് പിന്നിൽ നടി ഭാവനയ്ക്ക് ഒരു പങ്കുണ്ട്. ഒന്ന് മെലിഞ്ഞ് നോക്കൂ എന്നുള്ള നടിയുടെ വാക്കാണ് റിമിക്ക് പ്രചോദനമായത്. ശരീര ഭാരം കുറഞ്ഞപ്പോൾ കൂടുതൽ ഹാപ്പിയായി എന്നാണ് റിമി പറയുന്നത്. കൂടാതെ നേരത്തെ അടിക്കടി വയറിന് അസുഖങ്ങൾ വരുമായിരുന്നു. എന്നാൽ ഭക്ഷണം നിയന്ത്രിച്ചതോടെ അതൊക്കെ മാറിയെന്നും റിമി അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോൾ നന്നായി വെള്ളം കുടിക്കും. ബെൽറ്റിടാതെ, സാരിയുടുത്ത് പെർഫോം ചെയ്യാൻ കഴിയുമെന്നും റിമി പറഞ്ഞു.വണ്ണമുണ്ടായിരുന്ന സമയത്ത് റിമി നേരിട്ടിരുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു വയറ് കാണുക എന്നത്. സാരി ഉടുക്കുമ്പോഴായിരുന്നു ഇത് കൂടുതൽ പ്രശ്നമാകുന്നത്.
ഇതിനായി സാരിയുടുക്കുമ്പോഴെല്ലാം ബെൽറ്റ് മുറിക്കി കൊട്ടുമായിരുന്നു. മൂന്നും നാലും മണിക്കൂർ ബെൽറ്റിട്ട് ഇരിക്കണമല്ലോ എന്നോർക്കുമ്പോൾ സാരി ഉടുക്കുന്നത് ഉപേഷിക്കുമായിരുന്നു. അതു മാത്രമല്ല സ്ക്രീനിൽ എന്നെ കാണുമ്പോൾ ഉള്ളതിലും വണ്ണം കൂടുതലുള്ള പോലെ തോന്നിത്തുടങ്ങി. ഇപ്പോൾ ഞാൻ ഹാപ്പി ആണ് അത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഇല്ല. ഇനി ധൈര്യമായി സാരി ഉടുക്കാമെന്നു റിമി പറയുന്നു.
Post Your Comments