Latest NewsSpecial

പ്രണയ സാഫല്യത്തിന് ഒരു വർഷം ; പരസ്പരം ആശംസകൾ നേർന്ന് ദര്‍ശന ദാസും അനൂപും

സുമംഗലി ഭവ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് ദര്‍ശന ദാസ്. സീരിയലുകളിൽ നായികയായും വില്ലത്തിയായും തിളങ്ങിയ താരം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കറുത്ത മുത്തിലെ ഗായത്രിയേയും മൗനരാഗത്തിലെ സരയൂവിനേയും തിളങ്ങിയ താരം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിവാഹവാര്ഷികദിനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

അസിസ്റ്റന്റ് ഡയറക്ടറായ അനൂപും ദര്‍ശനയും പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്യുന്നത്. സുമംഗലി ഭവ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹ ശേഷം താരം സീരിയലില്‍ നിന്നുംവിട്ടു നിൽക്കുകയായിരുന്നു. ദര്‍ശനയുടേത് ഒളിച്ചോട്ടമാണെന്നും രഹസ്യമായാണ് വിവാഹം നടത്തിയതെന്ന തരത്തിലുമൊക്കെയായിരുന്നു ഗോസിപ്പുകള്‍.

ഒരുവര്‍ഷം മുന്‍പ് ഈ ദിവസമായിരുന്നു ഞങ്ങള്‍ ഇരുവരും ഒന്നായിച്ചേര്‍ന്നത്. ജീവിതപങ്കാളിയായി നിന്നെ ലഭിച്ചതില്‍ ഭാഗ്യവതിയാണ് ഞാന്‍. എന്നെ മനസ്സിലാക്കി ചേര്‍ത്തുപിടിക്കുന്നതിന് നന്ദി. ഹാപ്പി ആനിവേഴ്‌സറിയെന്നുമായിരുന്നു ദര്‍ശന കുറിച്ചത്. കുഞ്ഞുവയറില്‍ കൈചേര്‍ത്തുള്ള അനൂപിന്റെ ചിത്രവും ദര്‍ശന പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റും കുറിപ്പും വൈറലായി മാറിയത്. താരങ്ങളും ആരാധകരും ആശംസയുമായെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button