
പ്രേഷകരുടെ പ്രിയതാരമാണ് നടൻ പൃഥ്വിരാജ്. തന്റെ ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം പലരെയും നേരിലും വിളിക്കാറുണ്ട്.
ഇപ്പോഴിതാ അതിന്റെ സന്തോഷം ആരാധകര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ കൊവിഡ് പോസിറ്റീവ് ആയ ഒരു ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകനെ പൃഥ്വി ഫോണില്‍ വിളിക്കുന്ന സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊവിഡ് പോസിറ്റീവ് ആയ സൂരജ് എന്ന ആരാധകനെയാണ് പൃഥ്വിരാജ് വിളിക്കുന്നത്. ‘സൂരജ്, പൃഥ്വിരാജ് ആണ്’ എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുന്നു. പൃഥ്വിരാജ് സാമ്പത്തികമായി സഹായം ആവശ്യമുണ്ടോ എന്നും എപ്പോഴെങ്കിലും അത്തരം സഹായം ആവശ്യമായി വരുകയാണെങ്കിൽ തന്നെയോ ഫാന്‍സ് അസോസിയേഷനിലെ മറ്റുള്ളവരെയോ വിളിക്കണമെന്ന് പറഞ്ഞാണ് പൃഥ്വി കോള്‍ അവസാനിപ്പിക്കുന്നത്. എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments