പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരം മോഡൽ,അവതാരക,ഫാഷൻ ഡിസൈനർ എന്നീ മേഖലകളിൽ എല്ലാം സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ തന്‍റെ അമ്മയുടെ 68-ാം പിറന്നാൾ ദിനത്തിൽ പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പാണു ശ്രദ്ധേയമാവുന്നത്.മോഹൻ, ശാന്തി എന്നിവരാണ് പൂർണിമയുടേയും പ്രിയയുടേയും മാതാപിതാക്കൾ.
അമ്മയുടെ പിറന്നാളാണിന്ന്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ കൂൾ കൂളായ അമ്മ ടാറ്റു കുത്തി. കാരണം ഏറെ ഉത്സാഹമുള്ളൊരു അമ്മ മാത്രമല്ല അത്യുത്സാഹമുള്ളൊരു മുത്തശ്ശി കൂടിയാണ്, പൂർണിമയും പ്രിയയും അമ്മയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങളും പൂർണി പങ്കുവെച്ചിട്ടുണ്ട്.
അമ്മയുടെ കയ്യില്‍ നക്ഷത്രങ്ങൾ ടാറ്റു ചെയ്തിരിക്കുന്ന ചിത്രങ്ങളും പൂർണിമ പങ്കുവെച്ചിട്ടുണ്ട്. അമല പോൾ, ഗീതു മോഹൻദാസ്, രഞ്ജിനി ഹരിദാസ്, ശ്രുതി മേനോൻ തുടങ്ങി നിരവധി പേർ ഇൻസ്റ്റയിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.
Post Your Comments