കോമഡി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നന്ദു. സീരിയസ് വേഷങ്ങളിലും തന്റേതായ അഭിനയ ശൈലി കാത്തു സൂക്ഷിക്കുന്ന നന്ദു തന്റെ ആദ്യ വേഷം നഷ്ടപ്പെട്ട അനുഭവം വനിത മാഗസിനു നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ചു.
പ്രിയദര്‍ശന്റെ ചെപ്പ് എന്നു പേരുള്ള സിനിമയില്‍ എനിക്ക് റോളുണ്ടെന്ന് അയല്‍വാസിയായ എം.ജി ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ സന്തോഷമായി എന്നാല്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ചിറ്റപ്പന്‍ സമ്മതിച്ചില്ല ‘ഡിഗ്രിക്ക് കിട്ടാനുള്ള പേപ്പര്‍ എഴുതിയെടുത്തിട്ട് മതി സിനിമയിലേക്കെന്ന് ചിറ്റപ്പന്‍ പറഞ്ഞു. ചിറ്റപ്പന്‍ പറഞ്ഞാല്‍ പിന്നെ മറുത്തൊരു വാക്ക് പറഞ്ഞ് ശീലമില്ല. സിനിമയിലേക്കില്ലെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞു.
read also:ഇന്നസെന്റ് ഒരു എംപി എന്ന നിലയില്‍ കോമഡി കാണിക്കുക മാത്രമായിരുന്നു; രഞ്ജിനി
എന്നാല്‍ പിറ്റേ ദിവസം ചിറ്റപ്പന്‍ അഭിനയിക്കാന്‍ പോയ്‌ക്കോളാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ പ്രിയന്‍ ചേട്ടനെ വിളിച്ചപ്പോള്‍ അര മണിക്കൂര്‍ മുന്നേ ആ വേഷം മറ്റൊരാള്‍ക്ക് കൊടുത്തുവെന്ന് പറഞ്ഞു’, നന്ദു പറയുന്നു. അങ്ങനെ അരമണിക്കൂര്‍ മുന്‍പേ ആദ്യ വേഷം നഷ്ടപ്പെട്ട നടനാണ് താനെന്നും നന്ദു പറഞ്ഞു
Post Your Comments