
കോവിഡ് കാലത്തെ ഇടവേളയ്ക്ക് സിനിമാ മേഖലയിൽ വീണ്ടും തിരക്കേറുന്നു. പുത്തൻ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും ചിത്രീകരണവുമായി താരങ്ങളും മറ്റു സംഘാടകരും വലിയ തിരക്കിലാണ്. മമ്മൂട്ടിയുടേതായി ഇനി പ്രഖ്യാപിക്കുന്ന ചിത്രം ഏതെന്ന ആകാംക്ഷയിലാണ് ആരാധകർ.മമ്മൂട്ടിയുടെ പുതിയ വിശ്വരൂപം കുഞ്ഞാലിക്ക് വേണ്ടിയാണെന്നാണ് ഒരുവിഭാഗം പറയുന്നത്.
അതേസമയം പുത്തൻ ലുക്ക് ബിലാലിന് വേണ്ടിയാണെന്നും മറ്റൊരു വിഭാഗം അവകാശപ്പെടുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുമെന്ന് വളരെ മുന്‍പേ ഷാജി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. എന്തായാലും മമ്മൂട്ടി ലോക്ക് ഡൗണിനുശേഷം ഏതു ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
Post Your Comments