CinemaGeneralMollywoodNEWS

പാർവതിയെ വിളിച്ചിട്ട് ഞാൻ ജയറാമിന്‍റെ കയ്യിൽ ഫോൺ കൊടുക്കും, എല്ലാ പ്രശ്നത്തിനും കാരണം ഞാനാണെന്ന് അമ്മ പറയും : ഉർവശി

ഞാനാണ് വിളിക്കുന്നതെന്ന രീതിയിൽ അമ്മ പാർവതിക്ക് ഫോൺ കൊടുക്കും

മലയാള സിനിമയിൽ വലിയ രീതിയിൽ വിപ്ലവം സൃഷ്ടിച്ച പ്രണയ ബന്ധമായിരുന്നു ജയറാം പാർവതിയുടേത് .ജയറാം നായകനായ സിനിമയിൽ ഇനി പാർവതിയെ അഭിനയിക്കാൻ വിടില്ല എന്ന നിലയിൽ വരെ രൂക്ഷമായ അന്നത്തെ സംഭവത്തെക്കുറിച്ച് ഉർവശി ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്.

‘വേണു ചേട്ടൻ്റെ (വേണു നാഗവള്ളി) സ്വാഗതം എന്ന സിനിമയിൽ ഞാനും ജയറാമും പാർവതിയുമെല്ലാം ഉണ്ടായിരുന്നു .അന്ന് അവരുടെ പ്രണയം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയമായിരുന്നു . ഞാനാണേൽ ഫുൾ സപ്പോർട്ടും ജയറാമിനെ അടുത്തിരുത്തി കൊണ്ട് പാർവതിയുടെ റൂമിലേക്ക് ഫോൺ ചെയ്യും അമ്മയായിരിക്കും ഫോൺ എടുക്കുന്നത്. ഞാനാണ് വിളിക്കുന്നതെന്ന രീതിയിൽ അമ്മ പാർവതിക്ക് ഫോൺ കൊടുക്കും. ആ സമയം ഞാൻ ജയറാമിന് ഫോൺ കൈമാറും. അമ്മ പിന്നീട് ഇതറിഞ്ഞതോടെ ഈ പൊടിയാണ് കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് പറയും. അതൊക്കെ ഇന്ന് ഓർക്കുമ്പോൾ ഭയങ്കര രസകരമായ കാര്യങ്ങളാണ്’. ഉർവശി പറയുന്നു

1989-ൽ പുറത്തിറങ്ങിയ ‘സ്വാഗതം’ വലിയ താര നിര കൊണ്ടു ശ്രദ്ധേയമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വിജയമായിരുന്നില്ല. ട്രാജഡി ലൈനിൽ കഥ പറഞ്ഞ സിനിമയുടെ പശ്ചാത്തലം അന്നത്തെ മലയാള സിനിമയുടെ സ്ഥിരം ട്രാക്കിൽ നിന്ന് വഴിമാറി നിന്ന ചിത്രമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button