ഓം റാവത്തിന്റെ സംവിധാനത്തില്‍ പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടന് സെയ്ഫ് അലി ഖാന് നടത്തിയ പരാമർശം വിവാദത്തിൽ. 3ഡി ചിത്രമായി ഒരുക്കുന്ന ‘ആദിപുരുഷ്’ ൽ രാമനും രാവണനുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.
‘അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. മാനുഷികമായ കണ്ണിലൂടെ അദ്ദേഹത്തെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. രാവണന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്ക് രാമ സഹോദരനായ ലക്ഷ്മണനല്ലേ ഛേദിച്ചതെന്ന്’ സെയ്ഫ് ചോദിച്ചു.
സെയ്ഫിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗക്കാർ ചിത്രം ബഹിഷ്കരിക്കണം എന്നാണ് ആഹ്വാനം
Post Your Comments