
പ്രേഷകരുടെ പ്രിയതാരമാണ് മോഹൻലാൽ. ഇപ്പോൾ താരം പങ്കുവെച്ച കവർ വീഡിയോ സംബന്ധിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഭിന്നശേഷി കലാകാരന്മാര് ചേര്ന്നൊരുക്കുകയുണ്ടായ ഓളങ്ങള്‍ എന്ന കവര്‍ വീഡിയോയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓളങ്ങളുടെ ഭാഗമാകുന്നതിലെ സന്തോഷവും മോഹന്‍ലാല്‍ അറിയിക്കുകയുണ്ടായി.
‘ആസ്മാന് ഫൗണ്ടേഷന് ട്രസ്റ്റും ധന്യ രവിയും ചേര്‍ന്ന് ഒരുക്കുന്ന ഓളങ്ങള്‍ എന്ന ഈ അത്ഭുതകരമായ പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. തങ്ങളുടെ പോരായ്മകളെക്കാള്‍ കഴിവുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഒരുകൂട്ടം കലാകാരന്മാരുടെ ഓര്‍മപ്പെടുത്തല്‍ ആണ് ഈ വീഡിയോ’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആസ്മാന് ഫൗണ്ടേഷന് ട്രസ്റ്റും ധന്യ രവിയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത സന്നദ്ധസേവകരുടെ സംഘമാണ് ഓളങ്ങള്‍ . അഭിരാമി ആര്, ഹീന ശര്‍മ്മ, രേവതി നാരായണസ്വാമി, ഉദയന്‍ വി കെ, സുധ സുബ്ബരാമന്‍, ജൂഡിത്ത് ആന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. രഞ്ജിത്ത് മേലപ്പട്ട് ആണ് വീഡിയോ നിർമ്മാണം.
Post Your Comments