
സംവിധായകന് പിന്നാലെ പ്രമുഖ താരങ്ങൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ബോളിവുഡ് നടന് വരുണ്‍ ധവാനും നടി നീതു കപൂറിനുമാണ് ഷൂട്ടിങിനു ഇടയിൽ വൈറസ് ബാധ. ഇതിനെ തുടർന്ന് ഛണ്ഡീഗഡില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ജഗ് ജഗ് ജിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്.
read also:മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി ചമയങ്ങളഴിച്ചു വച്ച് യാത്രയായിട്ട് ഇന്നേക്ക് 28 വർഷം
വരുണിന്റെ ‘അമ്മ വി വേഷത്തിലാണ് 62കാരിയായ നീതു വേഷമിടുന്നത്. കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് താരത്തെ തിരികെ മുംബൈയിലെത്തിക്കാന്‍ മകനും നടനുമായ രണ്‍ബീര്‍ കപൂര്‍ എയര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കുന്നതിന് മുംബൈയാണ് അനുയോജ്യമെന്ന് നീതുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ വരുണ്‍ ധവാനും രാജ് മെഹ്തയും ഛണ്ഡീഗഡില്‍ തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്. കിയാരയാണ് ചിത്രത്തിൽ നായിക
Post Your Comments