
പാരിജാതം എന്ന പരമ്പരയിൽ ഇരട്ട വേഷത്തിൽ എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് രസ്ന. വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരത്തിന്റെ ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നു. സംവിധായകനുമായി വിവാഹം കഴിഞ്ഞ രസ്ന വീട്ടു തടവറയിൽ ആണെന്ന് പ്രചരിച്ചിരുന്നു. അത്തരം ഗോസിപ്പുകൾക്ക് താരം മറുപടി നൽകിയ വീഡിയോ ആണ് വീണ്ടും ചർച്ചയാകുന്നത് .
ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ് രസ്ന. ദേവനന്ദ, വിഘ്നേഷ് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. അവരുടെ കൂടെയാണ് തന്റെ കൂടുതൽ സമയവും. ഇപ്പോള്‍ അഭിനയത്തിനെപ്പറ്റി ചിന്തിക്കാന്‍ പോലും സമയം ഇല്ല. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം അത്രയും തിരക്കാണ് എന്ന് രസ്ന പറയുന്നു.
read also:ഭാര്യയും കുടുംബവും എല്‍ ഡി എഫ് ആണ്; ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചു ഹരീഷ് കണാരന്
ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ നോക്കുന്നതിന്റെ തിരക്കിലാണ് രസ്ന ഇപ്പോള്‍. കുടുംബം കഴിഞ്ഞേ തനിക്ക് മറ്റെന്തും ഉള്ളൂവെന്നും താരം പറയുന്നു. കൂടാതെ തന്നെ ആരോ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് പറയുന്നത് കേട്ടു, അതില്‍ സത്യം ഇല്ല, താന്‍ സുഖമായും സന്തോഷമായും ജീവിക്കുന്നു. അന്യമതത്തില്‍ പെട്ട ഒരാളെ ആണ് താന്‍ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ വീട്ടുകാര്‍ക്ക് ഒന്നും ഈ ബന്ധത്തെ അധികം ഇഷ്ടമായിരുന്നില്ല. എന്റെ തീരുമാനങ്ങള്‍ക്ക് മറ്റാര്‍ക്കും ഒരു പങ്കും ഇല്ല.” രസ്ന പഴയകാല വീഡിയോയില്‍ പറയുണ്ട്.
Post Your Comments