പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരജോഡികളാണ് സ്നേഹയും പ്രസന്നയും. മലയാളി പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെട്ട നടിയാണ് സ്നേഹ. താര കുടുംബത്തിന്റെ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മക്കൾക്കും പ്രസന്നയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സ്നേഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.
ആദ്യന്ത എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകന്റെ പേര് വിഹാൻ എന്നാണ്.
അടുത്തിടെയായിരുന്നു സ്നേഹയുടെ ജന്മദിനം. പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വലിയ സർപ്രൈസായിരുന്നു പ്രസന്ന ഒരുക്കിയത്.” നീ എന്നെ എപ്പോഴും വളരെ സ്പെഷ്യൽ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളിൽ ഒന്നാണ്, എന്തൊരു സർപ്രൈസ്! അലങ്കാരങ്ങൾ, കേക്ക്, ഈ സ്ഥലം…. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ… എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകൾക്കും പിന്തുണക്കും നന്ദി,” ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്നേഹ കുറിച്ച വാക്കുകൾ.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു.
മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ യിൽ പ്രസന്ന അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
Post Your Comments