
പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. സിനിമയിൽ സജീവമല്ലാത്ത താരം നൃത്തവും തന്റെ പ്രോഗ്രാമുകളുമായി എപ്പോഴും തിരക്കിലാണ്. സമൂഹമാധ്യമങ്ങളിൽ ശോഭന പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. കുറേ വസ്ത്രങ്ങൾക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രമാണ് ശോഭന പങ്കുവയ്ക്കുന്നത്. കാഴ്ചയിൽ ശോഭ നൃത്തത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളായാണ് കാണുന്നത്.
ഈ വസ്ത്രങ്ങൾ ഒക്കെ ഇനി എന്നു പാകമാകും എന്നുടുക്കാനാകും എന്നാണ് ശോഭന ചിന്തിക്കുന്നത്. രസകരമായ ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്.കഴിഞ്ഞദിവസം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നൽകിയ ശ്രദ്ധേയമായിരുന്നു.
മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ നായകന്മാരുടെ ജോഡിയായ ശോഭന നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും താരത്തിന് ഒട്ടനവധി ചിത്രങ്ങളുണ്ട്. സിനിമയിൽ അത്ര സജീവമല്ലാത്ത താരം അടുത്തിടയിൽ സുരേഷ് ഗോപിക്കൊപ്പം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Post Your Comments