മൗനരാഗത്തിൽ നിന്നും തന്നെ പുറത്താക്കിയ ‘വില്ലനെ’ക്കുറിച്ച് നടി സരിത ബാലകൃഷ്ണന്‍

ബീനാ ആന്റണിയാണ് താരത്തിന് പകരം ഇപ്പോൾ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സരിത ബാലകൃഷ്‌ണൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത സരിത ഇപ്പോൾ ജനപ്രിയ പരമ്പരയായ മൗനരാഗത്തിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ പരമ്പരയിൽ നിന്നും താരം പിന്മാറി. ബീനാ ആന്റണിയാണ് താരത്തിന് പകരം ഇപ്പോൾ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്തുകൊണ്ട് മൗനരാഗത്തിൽ നിന്നും പിന്മാറിയെന്നു വ്യക്തമാക്കി എത്തിയിരിക്കുകയാണ് സരിത. മൗനരാഗത്തിൽ തനിക്ക് തുടർന്ന് പോകാൻ സാധിക്കാഞ്ഞതിന് വില്ലൻ ആയത് കൊവിഡ് ആണെന്ന് സരിത പറയുന്നു.

read  also:ആത്മഹത്യയിൽ അഭയം തേടിയ നടി സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിച്ചു പുതിയ വെളിപ്പെടുത്തല്‍

ഒരു സിംപ്റ്റവും ഇല്ലായിരുന്നു തനിക്ക്, കൊറോണ ആണെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ലെന്നും സരിത പറയുന്നു. ഇതേ തുടർന്ന് പിന്നീടുള്ള ഷൂട്ടിൽ തനിക്ക് എത്താൻ കഴിഞ്ഞില്ല, ഭാഗ്യവശാൽ ഇപ്പോൾ നെഗറ്റീവ് ആയെന്നും സരിത സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ വ്യക്തമാക്കി

Share
Leave a Comment