പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് ജയറാമും, സലീംകുമാറും. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന താരങ്ങളാണ് ഇരുവരും. പല വേദികളുലും തങ്ങളുടെ സിനിമാമേഖലയിലെ രസകരമായ അനുഭവങ്ങൾ താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രസകരവും എന്നാൽ അൽപ്പം വിഷമവും തോന്നുന്ന ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് സലിം കുമാർ.
ജയറാം സിനിമയിൽ എത്തിയ സമയം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചതിനെ കുറിച്ച് ഒരഭിമുഖത്തിൽ സലീംകുമാർ പറയുന്നു. ഒരുകാലത്ത് മിമിക്രിക്ക് വലിയ പ്രാധാന്യമില്ലായിരുന്നു. അന്നൊക്കെ നാടകത്തിനാണ് മുൻഗണന. പലപ്പോഴും ഞങ്ങളുമിമിക്രി കലാകാരന്മാരെ കളിക്കുകയായിരുന്നു. അന്ന് നാടകട്രൂപ്പും ഉണ്ട്, മിമിക്‌സ് ട്രൂപ്പും ഉണ്ട്. മിമിക്രിക്കാരെ കണ്ടാല് നാടകക്കാര് കളിയാക്കുക എന്നൊരു പരിപാടിയുണ്ട്. ഇതൊന്നും ഒരു കലയല്ല എന്നൊക്കെ പറയും. എല്ലാ നാടകക്കാരും അങ്ങനെയാണെന്ന് ഞാൻ പറയുന്നില്ല.
പിന്നീട് പദ്മരാജന്‌റെ സിനിമയിൽ ജയറാം നായകനായപ്പോൾ അത് വലിയ ചർച്ചയായി. ഈ പത്മരാജന് എന്താ ഭ്രാന്തുപിടിച്ചോ, എനിക്ക് മനസിലാവുന്നില്ല, എന്ന് വരെ ആക്ഷേപിച്ചിട്ടുണ്ട്. ചർച്ചയായപ്പോൾ എനിക്ക് അന്ന് ജയറാമിനെ അറിയപോലും ഉണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു ഈശ്വരാ. ഞാൻ പിറ്റേദിവസം അമ്പലത്തിൽ പോയി. കാരണം ഇങ്ങേര് രക്ഷപ്പെടുമ്പോൾ നമ്മളാണ് ഒരു ഭാഗത്തിന്റെ മുൻപിൽ ഷൈൻ ചെയ്ത് നിൽക്കാൻ പോണത്. പിന്നീട് ഈ സിനിമ റിലീസ് ചെയ്തപ്പോൾ അന്ന് ആക്ഷേപിച്ച ആ നാടക കലാകാരനേം കൂട്ടി ഞാൻ സിനിമ കാണിച്ചു കൊടുത്തു. പിന്നീട് ജയറാമിനോടും ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്, സലിം കുമാർ പറയുന്നു.
Post Your Comments