GeneralLatest NewsNEWSTV Shows

ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ്; സായ്കുമാറിന്റെ മകൾ

അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല.

കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് എത്തുകയാണ്. ആദ്യ പരമ്പരയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വൈഷ്ണവി. ഇപ്പോഴിതാ ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ് ആണെന്ന് പറയുകയാണ് താരപുത്രി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

”അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ് സുജിത്ത് കുമാറാണെന്നും” വൈഷ്ണവി പറഞ്ഞു.

read  also:മനസമ്മത ചടങ്ങിന്‍റെ ചിത്രങ്ങൾക്കൊപ്പം ആശംസയുമായി മോഹന്‍ലാല്‍

”ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു. കുട്ടിക്കാലത്ത് ‘ഏഴുവർണ്ണങ്ങൾ’ എന്ന പേരില്‍ ഒരു ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു.” വൈഷ്ണവി അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button