GeneralLatest NewsMollywoodNEWS

മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി ചമയങ്ങളഴിച്ചു വച്ച് യാത്രയായിട്ട് ഇന്നേക്ക് 28 വർഷം

1992 ഡിസംബര്‍ അഞ്ചിന് 21-മത്തെ വയസ്സിലാണ് മോനിഷയെന്ന കലാകാരി ലോകത്തോട് വിടപറഞ്ഞത്

നഖക്ഷതമെന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി, മലയാളത്തിന്റെ ശാലീന സുന്ദരിയായി തിളങ്ങിയ പ്രിയതാരം മോനിഷ ഉണ്ണി വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വർഷം. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ മോനിഷ ഉണ്ണി പതിനാല് വയസ്സുള്ളപ്പോഴാണ് വെള്ളിത്തിരയിലേയ്ക്ക് എത്തിയത്.

1992 ഡിസംബര്‍ അഞ്ചിന് 21-മത്തെ വയസ്സിലാണ് മോനിഷയെന്ന കലാകാരി ലോകത്തോട് വിടപറഞ്ഞത്. നിധി പോലെ ദെവം തനിയ്ക്ക് തന്ന മകളെ വിധി തട്ടിയെടുത്തപ്പോള്‍ നർത്തകിയും നടിയുമായ ശ്രീദേവി ഉണ്ണിയെന്ന മോനിഷയുടെ അമ്മ തളര്‍ന്നു പോയി. വെറും ആറ് വര്‍ഷത്തെ അഭിനയജീവിതത്തിലൂടെ മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറാൻ മോനിഷയ്ക്ക് സാധിച്ചു.

read also:അന്ന് ജയറാമിനെ എനിക്ക് അറിയില്ല എന്നിട്ടും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ; തുറന്നുപറഞ്ഞ് സലീംകുമാർ

1971 ജനുവരി 24-ന് നാരായണൻ ഉണ്ണിയുടേയും ശ്രീദേവി ഉണ്ണിയുടെയും മകളായി ജനനം. പഠനത്തിലും നൃത്തത്തിലും അതീവ നിപുണയായ വിദ്യാർഥിയായിരുന്നു മോനിഷ. ബാംഗ്ലൂർ സെന്റ് ചാൾസ് ഹൈസ്ക്കൂൾ,ബിഷപ്പ് കോട്ടൺ ഗേൾസ് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മോനിഷ ബാംഗ്ലൂരിലെ മൌണ്ട് കാർമ്മൽ കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും നേടി.നൃത്താദ്ധ്യാപിക കൂടിയായ അമ്മ ശ്രീദേവിയിൽ നിന്നാണ് മോനിഷ നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.ഒൻപതാം വയസ്സിൽ കോഴിക്കോട് വച്ച് നൃത്തത്തിൽ അരങ്ങേറ്റവും നടത്തി.

മോനിഷയുടെ കുടുംബ സുഹൃത്തായ തിരക്കഥാകൃത്തും നോവലിസ്റ്റും സംവിധായകനുമായ ശ്രീ എം.ടി.വാസുദേവൻ നായരാണ് മോനിഷയെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത്. എം.ടി തിരക്കഥയും ഹരിഹരൻ സംവിധാനവും നിർവ്വഹിച്ച നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗൗരി എന്ന കഥാപാത്രത്തിലൂടെ മികച്ച നടികുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണത്തിനും ഈ ചിത്രത്തിലൂടെ മോനിഷ അർഹയായി. ആറു വർഷത്തെ അഭിനയ ജീവിതത്തിൽ മോനിഷ പകർന്നാടിയത് 24 ചിത്രങ്ങളിൽ. അതിൽ മലയാളം-18, തമിഴ്-4, കന്നഡ-1, തെലുഗ്-1 ചിത്രങ്ങൾ.

ആര്യന്‍, അധിപന്‍, പെരുന്തച്ചന്‍, കുറുപ്പിന്റെ കണക്ക് പുസ്തകം, വീണമീട്ടിയ വിലങ്ങുകള്‍, കമലദളം, ചമ്പക്കുളം തച്ചന്‍, തലസ്ഥാനം, ഒരുകൊച്ചു ഭൂമികുലുക്കം, കുടുംബസമേതം, വേനല്‍കിനാവുകള്‍, കടവ്, ഋതുഭേദം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിനിന്ന നാളുകളിലാണ് മോനിഷയുടെ വിടവാങ്ങലും . .

1992 ഡിസംബർ 5-ന് ചെപ്പടി വിദ്യ എന്ന പടത്തിന്റെ ലൊക്കേഷനിൽ നിന്നും എയർപോർട്ടിലേക്കുള്ള യാത്രാ മധ്യേ ആലപ്പുഴ-ചേർത്തലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി മോനിഷ ചമയങ്ങളഴിച്ചു വച്ച് യാത്രയായി.

shortlink

Related Articles

Post Your Comments


Back to top button