സ്ട്രീമിങ് സേവനമായ നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യക്കാര്‍ക്കായി സൗജന്യ സേവനം നല്‍കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ് സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം.
സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കുന്ന പ്രൊമോഷണല്‍ ഓഫറാണിത്. വിജയകരമെന്ന് തോന്നിയാല്‍ മറ്റ് രാജ്യങ്ങളിലും സ്ട്രീംഫെസ്റ്റ് നടത്തിയേക്കും. നെറ്റ്ഫ്‌ളിക്‌സിന്റെ വരിക്കാര്‍ അല്ലാത്തവര്‍ക്ക് മാത്രമായാണ് സ്ട്രീം ഫെസ്റ്റ് നടത്തുന്നത്. അതായത് പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്കായാണ് ഈ ഓഫര്‍ ലഭിക്കുക.
ഇതിനായി നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/StreamFest വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും പാസ്വേഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക. തുടർന്ന് സേവങ്ങൾ ആസ്വദിക്കാൻ കഴിയുന്നതാണ്.
Leave a Comment