GeneralLatest NewsMollywoodNEWS

സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് ദിലീപ്

വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ നടൻ ദിലീപ് സുപ്രീം കോടതിയില്‍. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് തടസ്സഹര്‍ജിയിൽ ആവശ്യപ്പെട്ടു.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നു ആരോപിച്ചു കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button